ഇദ്ദേഹത്തിന്റെ പേര് നാരായണൻ ,കുട്ടികൾ സ്നേഹത്തോടെ അച്ചായൻ എന്നാണ് വിളിച്ചിരുന്നത് .അതിൽ പരാതിയുള്ളതായി തോന്നിട്ടില്ല .പക്ഷെ ഞാൻ വിളിച്ചിരുന്നത് നാരായണൻ ചേട്ടന്നാണ് .ഇന്ന് നാരായണൻ ചേട്ടനെയോർക്കാനുള്ള കാരണം ഫേസ്ബുക്കിലെവിടെയോ കണ്ട ഈ ഫോട്ടോയാണ് .കോളേജ് പഠനകാലത്തെ നല്ല ഓർമ്മകളിൽ ഒന്നാണിദ്ദേഹം.രാവിലെ കോളേജിലേക്കെത്തുമ്പോൾ കൂട്ടുകാരെയും ടീച്ചേഴ്സിനെയും കാണുന്നതിന് മുൻപേതന്നെ ഗേറ്റിലെത്തുമ്പോഴേ ചിരിച്ചോണ്ട് വരവേൽക്കുന്ന നാരായണൻ ചേട്ടന്റെ മുഖമാണ് .പഠിക്കുന്ന കാലത്തു ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു .കോളേജിലെ ഷൂട്ടിങ്ങിൽ വളരെ അധികം സഹായകരമായിരുന്നു .ഷൂട്ടിംഗ് ആവിശ്യത്തിനുള്ള വിലയേറിയ പല സാധനങ്ങളും നാരായണൻ ചേട്ടനെ ഏല്പിച്ചിട്ടാണ് പോയിരുന്നത്.പിന്നീട് ഏതോ സെമസ്റ്റർ പരീക്ഷ എഴുതാതെ വീട്ടിലേക്കു പോവാനായി ബൈക്ക് എടുക്കാൻ ചെന്ന എന്നോട് ചോദിച്ചു.'ടാ..നീ പരീക്ഷയേഴുതാതെ പോകുവാണോ?? ഞാൻ പറഞ്ഞു 'ചേട്ടാ ഞാനൊന്നും പഠിച്ചിട്ടില്ല കോപ്പിയടിക്കാനുള്ള വിശ്വാസം പോലുമില്ല അതുകൊണ്ടു ഞാൻ വീട്ടിൽ പോവാ ...' അതിനു ചേട്ടൻ പറഞ്ഞ മറുപടിയും നിർബന്ധിക്കലും കേട്ടിട്ട് പരീക്ഷ എഴുതാതെ പോകാൻ കഴിഞ്ഞില്ല.'ഡാ ..പരീക്ഷ ആകുമ്പോൾ തോൽക്കും.. ജയിക്കും..അത് നീ എഴുതി നോക്കിയാലല്ലേ അറിയാൻ പറ്റൂ '.കോളേജ് പഠനം കഴിഞ്ഞു എല്ലാരോടുമെന്നപോലെ നാരായണൻ ചേട്ടനോടും യാത്ര പറഞ്ഞിറങ്ങി .ഇടക്ക് രണ്ടുമൂന്ന് പ്രാവിശ്യം കോളേജിലേക്ക് ചെന്നപ്പോഴും നാരായണൻ ചേട്ടനെ കണ്ടുവിശേഷം പറഞ്ഞിരുന്നു.പിന്നീട് ജീവിതത്തിരക്കായി. എങ്കിലും ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നത് കോളേജിന് മുന്നിലൂടെയായതു കൊണ്ട് ഗൃഹാതുരത്വം തോന്നും .ഗേറ്റിന്റെ മുന്നില് വണ്ടിയെത്തുമ്പോൾ അറിയാതെ നോക്കിപ്പോകും .അങ്ങനെ ഒരു ദിവസമാണ് നാരായണൻ ചേട്ടന്റെ അഭാവം ഞാൻ ശ്രദ്ധിച്ചത് അദ്ദേഹം കോളേജിൽ നിന്നും റിട്ടയർ ആയികാണുമെന്നു വിചാരിക്കുന്നു .രണ്ടുമൂന്നു മാസം മുൻപ് എന്റെ കല്യാണം ക്ഷണിക്കണമെന്നൊക്കെ വിചാരിച്ചു .പക്ഷെ ആളെപ്പറ്റി വിവരങ്ങളൊന്നും കിട്ടീല്ല. ഇപ്പോഴും കോളേജിൽ ഇടക്കെന്തേലും ആവിശ്യത്തിന് ചെല്ലുമ്പോൾ നാരായണൻ ചേട്ടന്റെ കുറവ് അവിടെ തോന്നാറുണ്ട് . എസ് ഡി കോളേജിലെ നല്ല ഓർമകളുടെ കൂട്ടത്തിലാണ് നാരായണൻ ചേട്ടനും .. എവിടെയാണെങ്കിലും നന്നായിരിക്കട്ടെ....
എസ്.ഡി കോളേജിന്റെ കാവൽ മാലാഖ