ചികിൽസിച്ചു രക്ഷപെടുത്തിയില്ലെങ്കിലും സാരമില്ല പക്ഷെ കൊല്ലരുതേ...







കഴിഞ്ഞ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെ കുറിച്ച് പുറത്തുവന്ന വാർത്തകൾ സാധാരണക്കാരാണെന്ന നിലയിൽ എന്നിൽ ഭീതിയുളവാക്കുന്നവയാണ് .അതിൽ ഒന്ന് പ്രസവത്തിനു ശേഷം യുവതി മരിച്ചു രണ്ടാമത്തേത് സിസേറിയൻ കഴിഞ്ഞ യുവതിയുടെ ശരീരത്തിനുള്ളിൽ നിന്നും 3 മീറ്ററിൽ കൂടുതൽ നീളമുള്ള കോട്ടൺ തുണി കണ്ടെത്തി . വാർത്തകൾ ഗൈനക്കോളജി ഡിപ്പാർട്മെന്റിൽ നിന്നുള്ളതാണെന്നതാണ് നമ്മളെ കൂടുതൽ ഭയപ്പെടുത്തുന്നത് .കാരണം ഗൈനക്കോളജി ഡിപ്പാർട്മെന്റിൽ കൂടുതലായിട് കൈകാര്യം ചെയ്യുന്നത് പ്രസവവും സിസേറിയനുമാണ് .അതായത് ഒരേ സമയം 2 ജീവനുകളാണ് സംരക്ഷിക്കേണ്ടത് .എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാകുന്നത് .വണ്ടാനം മെഡിക്കൽകോളേജിനെ സംബന്ധിച്ചു  പറയുകയാണെങ്കിൽ വിവാദങ്ങൾ ഒഴിഞ്ഞ സമയമില്ല.പലപ്പോഴും ജോലിയുടെ ഭാഗമായി ജില്ലയിലെയും സമീപ ജില്ലകളിലെയും സ്വകാര്യ ഗവ. ആശുപത്രികളിൽ നിരവധി തവണ സന്ദർശനം നടത്തുന്ന വ്യക്തിയാണ്  ഞാൻ .അതുകൊണ്ടു പറയുകയാണ് വണ്ടാനം ആശുപത്രീയുടെ അധോഗതിക്ക് കാരണം മിസ്മാനേജ്മെന്റന്നോ കെടുകാര്യസ്ഥതയെന്നോ പറയാം .കാരണം ഇതിലും വളരെ ചെറിയ സൗകര്യങ്ങളോടു കൂടി  വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ നമ്മുടെ നാട്ടറിലുള്ളത് നമുക്കറിയാവുന്നതാണ് . നമ്മുടെ നാട്ടിലെ  മന്തിമാരോ  ജനപ്രതിനിധികളോ  അസുഖം വന്നിട്ട് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായിട് എനിക്കറിയില്ല .(അവരെ കുറ്റം പറയാൻ പറ്റില്ല ജീവനിൽ പേടിയില്ലാത്ത മനുഷ്യരുണ്ടോ ?) .അതും വേണ്ട ഏതെങ്കിലും ജനപ്രതിനിധി ഇവിടെ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിച്ചു ഇവിടുത്തെ കാര്യങ്ങൾ മനസിലാകാറുണ്ടോ ? ഒരുപക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാലസൗകര്യങ്ങളുള്ള ആശുപത്രി ഇതാണെന്നു തോന്നുന്നു പക്ഷെ എന്ത് പ്രയോജനം ???

അതുകൊണ്ട് ഒരപേക്ഷയുണ്ട് ചികിൽസിച്ചു രക്ഷപെടുത്തിയില്ലെങ്കിലും സാരമില്ല പക്ഷെ  കൊല്ലരുതേ...



Previous Post Next Post