നിനക്കായ് ഒരു കത്ത് തിരക്കഥ ,സീൻ നം.1









A LETTER FOR YOU
നിനക്കായ് ഒരു കത്ത്
തിരക്കഥ




സീൻ നം.1
കോളേജ് ക്യാമ്പസ്
പകൽ

കോളേജിന്റെ വിദൂര ദൃശ്യം , ക്ലാസ് കഴിഞ്ഞു കുട്ടികൾ കോളേജിൽ നിന്നും പുറത്തേക്കു പോകുന്നു






ഇത് കിഴക്കിന്റെ വെനീസിലെ  ഞങ്ങളുടെ   കലാലയം ,ഓരോ അധ്യയനവർഷം കഴിയുമ്പോഴും ഒരുപാടു കഥകൾ പറയാനുണ്ടാകും ക്യാമ്പസിന്ഇന്നിവിടെ ഒരദ്ധ്യായന വര്ഷം അവസാനിക്കുകയാണ് മറ്റൊരവധിക്കാലം ആരംഭിക്കുകയാണ്


ക്യാമ്പസ്സിലെ മരച്ചുവട്ടിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഋതു ,ദൂരെ നിന്നും വഴിയിലൂടെ ബൈക്കിൽ വീട്ടിലേക്കു പോകുന്ന കാർത്തിക്, ഋതുവിനെ കണ്ട കാർത്തിക് ബൈക്ക് നിർത്തി ..

ഋതുവും കാർത്തിക്കും ഫസ്റ്റ് ഇയർ എം ഇംഗ്ലീഷ് ക്ലാസ്സിൽ ഒരുമിച്ചു പഠിക്കുന്നവരാണ്





കാർത്തിക് : ഋതു നീ ഇതുവരെ പോയില്ലേ
ഋതു              :ദേ ഞാനിറങ്ങുവാടാ....
കാർത്തിക് :വൊക്കേഷൻ കഴിഞ്ഞു ഫസ്റ്റ് ഡേ തന്നെ ഇങ്ങെത്തിയേക്കണേ
ഋതു              : അന്നെന്താടാ വല്ല പ്രേത്യേകതയുണ്ടോ   ?
കാർത്തിക് :അന്നെന്റെ ബര്ത്ഡേ അല്ലെ .. നമുക്കാഘോഷിക്കണ്ടേ ?  ട്രീറ്റ്                                           ഒക്കെയുണ്ട് ,അപ്പൊ ഞാൻ പോകുവാ ….. ഓക്കേ ബൈ…


ബൈക്ക് സ്റ്റാർട്ട് ചെയ്തു കാർത്തിക് മുന്നോട് പോകുമ്പോൾ ഋതു പിന്നിൽ നിന്നും വിളിക്കുന്നു

ഋതു             :ഡാ..
കാർത്തിക് : എന്താടാ..
ഋതു             :ഞാൻ വന്നില്ലെങ്കിലും നിനക്കുള്ള ബര്ത്ഡേ ഗിഫ്റ്റെവിടെത്തും...അതുപോരേ..?
കാർത്തിക് : ഓക്കേ ഡാ..
കാർത്തിക് ബൈക്ക് ഓടിച്ചു കോളേജിന് പുറത്തേക്കു പോകുന്നു
എഴുതിക്കൊണ്ടിരുന്ന കത്ത് പൂർത്തിയാക്കി ഋതുവും സ്കൂട്ടർ  ഓടിച്ചു കോളേജിന് പുറത്തേക്കു പോകുന്നു



Previous Post Next Post