ഇത് മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനായുള്ള പോരാട്ടം


തീരദേശത്തോടു ചേർന്ന് കടന്നുപോകുന്ന ദേശീയ പാതയോരത്ത് ഏകദേശം അമ്പലപ്പുഴ മുതൽ തോട്ടപ്പള്ളി വരെയുള്ള ഭാഗത്തുകാണാൻ കഴിയുന്ന കാഴ്ചയാണിത് .പാതയോരത്തെ മൽസ്യങ്ങൾ വലയിൽ നിന്നും അഴിച്ചെടുക്കുന്ന മൽസ്യതൊഴിലാളികൾ  ചെറുപ്പക്കാർ തൊട്ടു പ്രായമായവർ വരെയുണ്ടാവും ഈക്കൂട്ടത്തിൽ . എങ്ങനെ വലയിൽ നിന്നും അഴിച്ചെടുക്കുന്ന മൽസ്യം അവർ തൊട്ടടുത്തു പ്ലാസ്റ്റിക് പടുതയിൽ കൂട്ടിയിടും ,കാറിലും ബൈക്കിലും യാത്ര ചെയ്യുന്ന സമ്പന്നന്മാരും സാധാരണക്കാരും ആവിശ്യത്തിലധികം വാങ്ങികൊണ്ടുപോകുന്നത് കാണാം .അതിനു കാരണം മറ്റൊന്നുമല്ല കടലിൽ നിന്നും പിടിച്ചിട്ട് മണിക്കൂറുകൾ പോലുമായിട്ടില്ല ,നല്ല പച്ച മീൻ ,കച്ചവടക്കാരിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഇരട്ടിയിലധികം ലാഭം ,രാസവസ്തുക്കൾ ഒന്നും ചേർത്തിട്ടില്ല എന്തിനു ഐസ് പോലും ഇട്ടിട്ടില്ല ഒറ്റവാക്കിൽ പറഞ്ഞാൽ 'നല്ല ഫ്രഷ് മീൻ'  

                                  ഇനി മറ്റൊരു കാര്യം എന്തുകൊണ്ടാണ് മത്സ്യത്തൊഴിലാളി ഇങ്ങനൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത് എന്ന് നമ്മളോർക്കണം .അതിനു വര്ഷങ്ങളുടെ ചൂഷണത്തിന്റെ കഥ പറയാനുണ്ടാവും . മൽസ്യ തൊഴിലാളികൾ മൽസ്യം പിടിച്ചുകൊണ്ടു വരുന്നതല്ലാത്ത നേരിട്ട് വിൽക്കുന്ന സാഹചര്യം മുന്പുണ്ടായിരുന്നില്ല . ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും വർഷങ്ങൾ നീണ്ട ചൂഷണത്തിൽ നിന്നും പാഠങ്ങൾ  ഉൾകൊണ്ട പുതുതലമുറയിൽപെട്ട മൽസ്യ തൊഴിലാളികൾ ഡയറക്റ്റ് മാർകെറ്റിംഗിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞിട്ട് കുറച്ചു കാലമായിട്ടുള്ളു .അവർ നേരിടുന്ന ചൂഷങ്ങൾ നിരവധിയാണ്  അതിനെ കുറിച്ച് പിന്നീടൊരിക്കൽ എഴുതാം .അതുകൊണ്ടു റോഡരികിൽ വലയിൽ നിന്നും മീനഴിച്ചെടുക്കവരെ കണ്ടാൽ ധൈര്യമായി വാങ്ങികൊള്ളൂ 'നല്ല ഫ്രഷ് മീൻ' ആണ് 

( നിയമപ്രകാരമുള്ള മുന്നറിയിപ്പ് : അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക  .മൽസ്യം വാങ്ങുമ്പോൾ ശ്രെദ്ധിക്കുക )

Previous Post Next Post