രാമു സർ , കുറച്ചു വർഷങ്ങളായി എസ് . ഡി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ ഏറ്റവും എനെർജിറ്റിക് ആയി വിദ്യാര്ഥികള്ക്കിടയിലും അദ്യാപകർക്കിടയിലും അടിച്ചു പൊളിച്ചു നടന്നൊരു മരണമാസ്സ് അദ്ധ്യാപകൻ .വർഷങ്ങൾ നീണ്ട സെർവിസിൽ നിന്നും ഇന്നദ്ദേഹം റിട്ടയർ ചെയ്യുകയാണ്.മൂന്നാലു വര്ഷം മുൻപ് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ എനിക്കതിൽ വലിയ സങ്കടമൊന്നും തോന്നേണ്ട കാര്യമില്ല .പക്ഷെ ഇനി എസ ഡി കോളേജിൽ പഠിക്കാൻ വരുന്ന കുട്ടികൾക്ക് നഷ്ടമാകുന്നത് കണ്ടുപരിചയിച്ച അദ്ധ്യാപകരിൽ നിന്നും വ്യത്യസ്തമായ ശൈലി പിന്തുടരുന്ന ഒരു അദ്യാപകനെയാണ് .ഫോർമൽ ഡ്രസ്സിങ്ങിലും ട്രഡീഷണൽ ഡ്രസ്സിങ്ങിലും മാത്രമാണ് നമ്മൾ അദ്ധ്യാപകരെ കണ്ടിട്ടുള്ളത് എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായി ജീൻസും കാഷ്വൽ ഷർട്ടും ബെൽറ്റും വുഡ്ലാൻഡ് ഷൂസും ഉപയോഗിക്കുന്നയാളാണ് രാമു സർ (പച്ചമലയാളത്തി പറഞ്ഞാൽ ഒരു ഫ്രീക്കൻ സർ ).ഒരു മണിക്കൂർ രാമുസാറിന്റെ ക്ലാസ്സിലിരുന്നാൽ പിന്നെ നമ്മൾ അറിയാതെ തന്നെ സാറിന്റെ സകല ക്ലാസ്സിലും ഇരുന്നു പോകും .പുസ്തകത്തിലുള്ള കാര്യങ്ങളെ നിലവിൽ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധിപ്പിച്ചാണ് അദ്ദേഹം ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് അത് എന്റെ ചിന്തകളെ സിലബസിനു പുറത്തേക്കെത്തിക്കുന്നതിൽ സഹായിച്ചിരുന്നു . എഴുതാനാണേൽ ഒരുപാടുണ്ട് പിന്നീടാവാം .....രാമുസാറിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു