സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചിലവുകൾ ഏകീകരിക്കണം
സ്വകാര്യ ആശുപത്രികളും വർദ്ധിച്ചു വരുന്ന ചികിത്സ ചിലവുകളും
നമ്മുടെ നാട്ടിലെ ചികിത്സ ചിലവുകൾ പാവപ്പെട്ടവന് താങ്ങാൻ പറ്റാത്ത രീതിയിൽ വർധിച്ചിരിക്കുകയാണ് .ഇന്ന് മറ്റേതു ബിസിനസ്സോ വ്യവസായമോ തുടങ്ങുന്നതിനേക്കാൾ ലാഭകരം ഒരു സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി തുടങ്ങുന്നതാണ് .ഒന്ന് ശ്രെദ്ധിച്ചാൽ നമുക്ക് മനസിലാകും ഇന്ന് വൃക്ക , കരൾ ,ഹൃദയം തുടങ്ങി അവയവ മാറ്റിവെക്കൽ ശാസ്ത്രക്രിയകളാണ് സ്വകാര്യ ആശുപത്രികളിൽ കൂടുതലും നടക്കുന്നതെന്ന് നമുക്ക് മനസിലാകും .ഇത്തരം ചികിത്സകൾക്ക് ഓരോ ആശുപത്രികളിലും പലതരത്തിലുള്ള ചാർജുകളാണ് ഈടാക്കുന്നത് . ഹോട്ടലിൽ നിന്ന് കുടിക്കുന്ന കട്ടന്ചായക്ക് വരെ വില ഏകീകരിച്ച നമ്മുടെ നാട്ടിൽ ചികിത്സ ചിലവുകൾ ഏകീകരിക്കാൻ പറ്റാത്തതെന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ ??
1 . നമ്മുടെ അധികാരികൾക്കോ ഭരണകൂടത്തിനോ കയ്യെത്തി പിടിക്കാൻ പോലും സാധിക്കാത്ത വമ്പന്മാരോ ,പ്രെസ്ഥാനങ്ങളോ ആയിരിക്കും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്
2 .സർക്കാർ ആശുപത്രികളിലെ ചികിത്സ മോശമാണെന്നുള്ള ധാരണ ജനങ്ങൾക്ക് ഉണ്ട്. അത് മുഴുവനായും ശെരിയല്ല .സർക്കാർ ആശുപത്രികളിൽ ഉൾകൊള്ളാവുന്നതിലധികം രോഗികൾ എത്തുന്നതുകൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നുള്ള ഒരു പരിമിതിയുണ്ട് . അതുകൊണ്ടു ചികിത്സകൾക്കായുള്ള ടെസ്റ്റുകൾക്കും ,സർജറികൾക്കും കാലതാമസമുണ്ടാകുന്നു . അതുകൊണ്ടു എന്തെങ്കിലും ഗതിയുള്ളവൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു
3 .മലയാളി ചികിത്സയെ സ്റ്റാറ്റസ് സിംബോളായി കാണുന്നു .
4 .പത്തു രൂപയുടെ മതി വാങ്ങിയാൽ വില പേശുന്ന മലയാളി.,ആശുപത്രി ബില്ലിൽ ഡിസ്കൗണ്ട് ചോദിക്കില്ലെന്നു സ്വകാര്യ ആശുപത്രികൾക്കറിയാം
5 .പൈസ
കുറഞ്ഞാൽ ചികിത്സയും മോശമാകുമോയെന്നു നമ്മൾ ചിന്തിക്കുന്നു
6 .നമ്മുടെ പൊതുമേഖലാ ആശുപത്രിയികളിലെ ജീവനക്കാരുടെ രോഗികളോടുള്ള മോശമായ മനോഭാവം (എല്ലാവരും അങ്ങനല്ല )
7 .ചികിത്സ ചെലവ് പത്തോ പതിനഞ്ചോ ലക്ഷമായാലും ജനങ്ങൾ പിരിവിട്ടൊ,കിടപ്പാടം വിറ്റിട്ടാണേലും അടക്കുമെന്നു സ്വകാര്യ ആശുപത്രി മുതലാളിമാർക്കറിയാം
ഇങ്ങനെ ചിന്തിച്ചാൽ ഒട്ടനവധി കാരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും