ഹൈ റേഞ്ചിന്റെ പച്ചപ്പും കോടമഞ്ഞും തണുപ്പും ഒരു പ്രേത്യേകതയാണ് .ഓരോ പ്രാവശ്യവും യാത്ര ചെയ്യുമ്പോഴും പുതുമ തോന്നും .ഈ അടുത്തകാലത്ത് നടത്തിയ യാത്രയിൽ ഇടുക്കി ജില്ലയുടെ അതിർത്തിപ്രദേശമായ പൂപ്പാറയിൽ പോയി കേരളമാണെങ്കിലും തമിഴ് നാട്ടുകാരും കേരളത്തിലുള്ളവരാണെങ്കിലും തമിഴ് ഭാഷ സംസാരിക്കുന്നവരാധികവും .അവിടെ നിന്നും കേരള തമിഴ്നാട് ബോർഡർ ബോഡിമെട്ടിലേക്കു 10 കിലോമീറ്ററിനടുത്തെ ദൂരമുള്ളൂ .പക്ഷെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കുത്തനെയുള്ള കയറ്റമാണ് .നട്ടുച്ചക്ക് ചെന്നിട്ടും കോടമഞ്ഞിനൊരു കുറവുമില്ല .പൂപ്പാറയിൽ നിന്നും അടുത്താണ് ചതുരങ്കപാറ അവിടെയെത്തിയാൽ കാറ്റാടിയന്ത്രങ്ങൾ കാണാം താഴേക്ക് നോക്കിയാൽ തമിഴ്‌നാടിന്റെ ദൂരെ കാഴ്ച്ചയും. ഇടുക്കിയിൽ കാണാൻ മൂന്നാർ മാത്രമല്ല ഇതുപോലെ ഒരുപാടു സ്ഥലങ്ങളുണ്ട് ......