എന്റെ കുട്ടാ ..ആ അടിമാലി മൂന്നാർ റോഡ് ഒന്ന് നന്നാക്കിയിടണേ....



എന്റെ കുട്ടാ ..ആ അടിമാലി മൂന്നാർ റോഡ് ഒന്ന് നന്നാക്കിയിടണേ.. എനികിടക്കിടക്ക് പോവാനുള്ളതാ.. ഈ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഡയലോഗാണ് എപ്പോഴും ഓർമയിൽ വരുന്നത് .ഏകദേശം 30 കിലോമീറ്ററിനടുത്താണ് ഈ റോഡിന്റെ നീളം .അത്യാവശ്യം തിരക്കുള്ള റോഡാണ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയതുകൊണ്ട് മലകളുടെയും കുന്നുകളുടേയുമൊക്കെ ചെരിവില് വലിയ ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ കാണാം .പ്രളയശേഷം റോഡുകളൊക്കെ തകർന്നു കിടക്കുകയാണ് എങ്കിലും ബെെക്കുകൾക്ക് വലിയ കുഴപ്പമില്ലാതെ സഞ്ചരിക്കാം.പ്ലാന്റേഷനുകളും ഫാമുകളും ഈ റൂട്ടിലൊരുപാടുണ്ട് .ചെറിയൊരു ഫീ കൊടുത്താൽ അകത്തുകയറി സന്ദർശിക്കാം മൂന്നാറിനോട് അടുക്കുന്തോറും തിരക്ക് കൂടും ഏകദേശം ഒരുമണിക്കൂറെടുക്കും ഈ 30 കിലോമീറ്റർ താണ്ടാൻ .....
Previous Post Next Post