' കലാപ്പിയുടെ കട ' അമ്പലപ്പുഴക്കും വണ്ടാനത്തിനുമിടയിലുള്ള
വളഞ്ഞവഴി ജംഗ്ഷന് പടിഞ്ഞാറു വശം പഴക്കുലകളും മധുരപലഹാരങ്ങളും മുന്നിൽ അടുക്കി വെച്ചിരിക്കുന്ന ഒറ്റമുറി കടയുണ്ട് .മാടമ്പിൽ സ്റ്റോഴ്സ് എന്നാണ് കടയുടെ പേരെങ്കിലും "കലാപ്പിയുടെ കട " എന്നുപറഞ്ഞാല് എല്ലാവർക്കുമറിയാൻ
സാധിക്കുകയുള്ളൂ .22 വർഷമായി ഈ സ്ഥാപനം എവിടെ പ്രവർത്തിക്കുന്നു കലാപ്പിയുടെ പിതാവ് തുടങ്ങിയതാണീ കട . 22 കൊല്ലമായിട്ടും ഇവിടുത്തെ പ്രധാനകച്ചവടം മോര് തൈര് എന്നിവക്കാണ് ,10 രൂപക്ക് മുതൽ വിവാഹങ്ങൾക്കുള്ള പാചകങ്ങൾക്കു വരെ ഇവിടെ നിന്നും തൈര് ലഭ്യമാണ് ,കൂടാതെ മോര് ഉപയോഗിച്ചുള്ള വിവിധതരം പാനീയങ്ങൾ . ഒരു ഗ്ലാസിന് 10 രൂപ മുതൽ 25 രൂപ വരെയുള്ള വിവിധ തരത്തിൽ കുടിക്കാനുള്ള മോര് ലഭ്യമാണ് .
നാടൻ രീതിയിൽ വീട്ടിൽ നിന്നുതന്നെയാണ് മോര് തയ്യാറാക്കുന്നതെന്നതാണ് ഇവിടുത്തെ പ്രേത്യേകത.
കലാപ്പിയുടെ പുതിയ
ഐറ്റം ഓറഞ്ച് സർബത്താണ് ഇപ്പോൾ താരം .മെഡിക്കൽ
കോളേജ് അടുത്തയതിനാൽ വൈകുന്നേരമായാൽ മെഡിക്കൽ സ്റ്റുഡന്റ്സാണ് പ്രധാന കസ്റ്റമേഴ്സ്
. ഇനി ഈ വഴി യാത്ര ചെയ്യുമ്പോൾ ഒന്ന് കയറിയാൽ അറിയാം കലാപ്പിയുടെ കടയുടെ പ്രേത്യേകത എന്താണെന്നു.....