പ്ലാസ്റ്റിക് എന്ന വിപത്ത്

പ്ലാസ്റ്റിക്
പ്ലാസ്റ്റിക് മാലിന്യങ്ങൾ മനഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് . ഇത് നമുക്ക് അറിയാമെങ്കിലും നാം ഇതിന്റെ ഉപയോഗം കുറയ്ക്കാനോ അതിനു വേണ്ടി ശ്രമിക്കാനോ തയ്യാറാകുന്നില്ല.കരയും കടലും നദികളും കായലുകളുമെല്ലാം പ്ലാസ്റ്റിക്കിനാൽ മലിനമായി കഴിഞ്ഞു..

നമ്മൾ വൃത്തിയാക്കാൻ മെനക്കെട്ടില്ലെങ്കിലും ചെറിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.

സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പ്ലാസ്റ്റിക് കവറുകൾ വാങ്ങാതിരിക്കുക പകരം ജൂട്ട് , തുണി ഉപയോഗിച്ച് നിർമ്മിച്ച വ ചോദിച്ചു വാങ്ങുക അല്ലെങ്കിൽ കൈയിൽ കരുതുക.

യാത്രകളിൽ കുപ്പി വെള്ളം വാങ്ങുന്നതിന് പകരം . ഒരു കുപ്പി വെള്ളം കൈയിൽ കരുതുക .250 രൂപ കൊടുത്താൽ സ്റ്റീൽ കുപ്പി കിട്ടും (വളരെ കാലം ഉപയോഗിക്കാം)


വീട്ടിലെ ആഘോഷങ്ങൾ നടക്കുമ്പോൾ പ്ലാസ്റ്റിക് ഗ്ലാസുകൾക്കും പ്ലേറ്റുകൾക്കും പകരം പേപ്പർ ഉൽപ്പന്നങ്ങളോ വാഴയില പോലെയുള്ളവയോ ഉപയോഗിക്കുക


വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും വാങ്ങുമ്പോൾ താൽക്കാലിക ലാഭം നോക്കി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വാങ്ങാതെ തടിയോ ലോഹ നിർമിതമായവയോ വാങ്ങുക

പ്ലാസ്റ്റിക് നിർണിതമായ ഒരു വസ്തുവും കത്തിക്കുകയോ ,കുഴിച്ച് മൂടുകയോ , ജലാശയങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യാതെ അത് ശേഖരിക്കുന്ന കേന്ദ്രങ്ങളിൽ എത്തിക്കുക



മറ്റു ജീവികൾക്കും നമ്മളെ പോലെ തന്നെ ഇവിടെ ജീവിക്കാൻ അവകാശമുണ്ട് അതിനനുവദിക്കുക
Image courtesy.google images
Previous Post Next Post