അങ്ങനെ ഈ ആഗ്രഹം മനസിലൊതുക്കി. ഒരിക്കൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിനു മുന്നിലൂടെ യാത്ര ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന വലിയ ഒരു ഫങ്ക്ഷൻ നടക്കുന്നതായി ബോർഡ് കണ്ടത്. അപ്പോഴാണ് അറിഞ്ഞത് ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ റൈഫിൾ ക്ലബ്ബ് ചേർത്തലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്ന് . ഉടൻതന്നെഎല്ലാ രേഖകളും ശരിയാക്കി പരിശീലനം ആരംഭിച്ചു...
വളരെ നാളത്തെ പരിശ്രമം - Syam Kumar Soman
വളരെ നാളത്തെ ആഗ്രഹമായിരുന്നു ഷൂട്ടിംഗ് ഇനത്തിൽ പരിശീലനം നേടുകയെന്നത്. പഠിക്കുന്ന കാലം മുതൽ തുടങ്ങിയതാണ് പക്ഷേ അതിലേക്ക് എത്തിച്ചേരാനുളള വഴിയറില്ലായിരുന്നു.അന്വേഷണത്തിൽ ആലപ്പുഴ ജില്ലയിൽ റൈഫിൾ അസോസിയേഷന്റെ പ്രവർത്തനമില്ലെന്നും , കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് തൊട്ടടുത്തുളളതെന്നും അറിയാന് കഴിഞ്ഞു. ജോലിയോടൊപ്പം ഈ ജില്ലകളിൽ പോയി പരിശീലനം നടത്തുകയെന്നത്അസാധ്യയമായിരുന്നു.