HomeBlogs യാത്ര- മഞ്ഞിലുടെ bySyam Kumar Soman -July 03, 2020 നടക്കുകയാണ് ആ കാണുന്ന മലമുകളിലേക്ക്.. ഏതോ യാത്രികൻ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ട ഈ മലമുകളിൽ നിന്നും കോടമഞ്ഞിൽ ഉദയസൂര്യന്റെ ഭംഗി കാണാൻ ..... തണുത്ത ശുദ്ധവായു ശ്വസിക്കുന്നതുകൊണ്ടാവാം എന്തെന്നില്ലാത്ത ഒരു അനുഭൂതി.നടന്ന് മുകളിലെത്തി സൂര്യൻ ഉദിച്ചു തുടങ്ങി എങ്കിലും മഞ്ഞിന്റെ കാഠിന്യത്താൽ താഴ്വരയിലേക്കുളള കാഴ്ചകൾക്ക് വ്യക്തതയില്ല. ഈ പ്രദേശം രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിയാണ്. ഇവിടെ നിന്ന് മുന്നോട്ട് പോവാൻ കഴിയില്ല , സംരക്ഷിത വനമേഖലയാണ്. ചെറുവെയിലായി ദൂരക്കാഴ്ചകൾ വ്യക്തമായി. ചുറ്റും പച്ചപ്പു നിറഞ്ഞ മലനിരകൾ തൊട്ടടുത്ത് പടുകൂറ്റൻ കാറ്റാടി യന്ത്രങ്ങൾ താഴ്വരയിൽ ആങ്ങ്ദൂരെ കാണുന്നത് തമിഴ് ഗ്രാമങ്ങളാണ് . സഹ്യന്റെ നെറുകയിൽ നിന്നും വ്യത്യസ്തമായ ദൃശ്യാനുഭവം... കണ്ട് കൊതിതീരാതെ തിരികെ സൂര്യപ്രകാശത്തിൽ ഇലകളിൽ തിളങ്ങുന്ന മഞ്ഞ് തുള്ളികളെ തട്ടിത്തെറിപ്പിച്ചു താഴേക്കിറങ്ങി ... പുതിയ കാഴ്ചകളിലേക്ക്....