ആലപ്പുഴയുടെ തെരുവോരങ്ങളിലും ബീച്ചിലുമൊക്കെ കണ്ടിട്ടുള്ള ഒരു ചെറിയ തണൽ മരമാണ് പഞ്ചാരപഴം പിടിക്കുന്ന ഈ മരം ( ജമൈക്കൻ ചെറി ,തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം) എന്നെല്ലാം അറിയപ്പെടുന്നു. പേരിതൊക്കെ ആണെങ്കിലും പഞ്ചാരപ്പഴമെന്നു പറഞ്ഞാണ് ഞങ്ങൾക്ക് പരിചയം .
ഈ മരത്തിന് ധാരാളം ഇലകളുള്ളത് കൊണ്ടുതന്നെ നല്ല തണലാണ്. ഇതുകണ്ടിട്ടാണ് എനിക്ക് ഈ മരം വീട്ടിൽ വെച്ച് പിടിപ്പിക്കണമെന്ന് ആഗ്രഹം തോന്നിയത് . ഞാൻ രണ്ടു പ്രാവിശ്യം നട്ടിട്ടും കിളിർത്തില്ല. പിന്നീട് എന്റെ ഭഗീരഥ പ്രയത്നം കണ്ട 'അമ്മ എവിടെ നിന്നോ ഒരു തൈ കൊണ്ടുവന്ന് വെച്ചുപിടിപ്പിച്ചു. കുറച്ചുമാസങ്ങള്കൊണ്ടു നാലഞ്ച് മീറ്റർ പൊക്കത്തിൽ വളർന്നു കായ്ച്ചു തുടങ്ങി നല്ല തണലും .കായ്ച്ചു തുടങ്ങിയതിനു ശേഷം വെളുപ്പിനുതന്നെ വീട്ടിൽ കുരുവികൾ ,പേര തത്ത ,അണ്ണാൻ ,പേരറിയാത്ത കുറെ കിളികൾ എത്തിത്തുടങ്ങി . ഏകദേശം ഒരുമണിക്കൂറോളം കലപില ശബ്ദമാണ് . ഇതൊക്കെ കഴിഞ്ഞു വൈകുന്നേരം അടുത്ത പറ്റം കിളികളെത്തും . എല്ലാവരും വരുന്നത് ഈ പഞ്ചാരപഴം കഴിക്കാനാണ് …..
ഈ ഒരു മരത്തിൽ നിന്നുള്ള പഴങ്ങൾ കഴിച്ചെത്ര ജീവികളാണ് കഴിയുന്നത് ......