ഞാൻ മെഡിക്കൽ രംഗത്ത് സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഒരാളാണ്. ജോലിയുടെ ഭാഗമായി നിരവധി ഡോക്ടർമാരെ കാണുകയും അവരുമായി വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാറുമുണ്ട്.അങ്ങനെ ഒരു ദിവസം ഒരു ഡോക്ടറുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പറയുന്നത് "ഹെൽത്ത് സർവീസിൽ റിട്ടയർ ചെയ്ത ആളാണ് പെൻഷനായി കിട്ടുന്നത് 47,000 രൂപയാണ്. ഇത്രയും പെൻഷനും ഗവൺമെൻറ് കൊടുക്കേണ്ട ഒരു കാര്യവുമില്ല. നല്ല നിലയിലാണ് ജീവിക്കുന്നത്. ഒന്നുരണ്ട് വീട് വാടകക്ക് കൊടുത്തിട്ടുണ്ട് ഇതൊക്കെ സർവീസിന് കാലത്ത് ജോലിചെയ്ത് ഉണ്ടാക്കിയതാണ് "
ഇത് ഹെൽത്ത് സർവീസിൽ നിന്നും റിട്ടയർ ആയ ഒരു ഡോക്ടറുടെ മാത്രം കഥയാണ്. ഇതിനേക്കാൾ വലിയ ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്ക് കിട്ടുന്ന പെൻഷൻ എത്രയാണ് എന്ന് നമുക്ക് ഇതുവരെ അറിവായിട്ടില്ല. എൻറെ അഭിപ്രായത്തിൽ 60 കഴിഞ്ഞ എല്ലാ ജനവിഭാഗങ്ങൾക്കും ഒരു പെൻഷൻ. സഫാരി ചാനൽ ഉടമയും ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര അദ്ദേഹത്തിൻറെ ഒരു വീഡിയോയിൽ പറയുന്നുണ്ട് ഒരു രാജ്യത്ത് 60 കഴിഞ്ഞ പൗരന്മാർക്ക് കൃത്യമായി സർക്കാർ പെൻഷൻ കൊടുക്കുന്നതിനെ കുറിച്ച്. വാർധക്യത്തിൽ എത്തികഴിഞ്ഞാൽ സാധാരണ തൊഴിലാളി ആണേലും ഏത് ഉന്നത ഉദ്യോഗസ്ഥൻ ആണെങ്കിൽ തന്നെയും ആവശ്യങ്ങൾ എല്ലാം ഒന്നാണ് മരുന്ന് കഴിക്കണം, കൃത്യമായി ഭക്ഷണം കഴിക്കണം, ശാരീരിക അവശതകൾ ഉണ്ടാകും ഡോക്ടറുടെ സേവനം ലഭ്യമാക്കണം......
അതുകൊണ്ട് നമ്മുടെ സർക്കാർ സംവിധാനങ്ങൾ അത്തരത്തിൽ നിയമ ഭേദഗതി ചെയ്യുകയും 60 കഴിഞ്ഞവരെ തുല്യരായി കാണുകയും ചെയ്യുന്ന ഒരു കാലം ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് .അതുകൊണ്ടുതന്നെ ONE INDIA ONE PENSION പോലെയുള്ള ഒരു പുതിയ ആശയം പൂർണ്ണമായും പിന്തുണയ്ക്ക്പ്പെടേണ്ടതാണ്