ലൂസിംഗ് മൈ വിർജിനിറ്റി

'Losing my Virginity'

സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന പരിപാടി കൊണ്ടിരിക്കുമ്പോഴാണ്  റിച്ചാർഡ് ബ്രാൻസൺ എന്ന മഹത്തായ വ്യക്തിത്വത്തെ കുറിച്ച് പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങര പോലും കൂടെനിന്ന്  ഫോട്ടോയെടുക്കാൻ താൽപര്യപ്പെടുന്ന വ്യക്തിയെക്കുറിച്ച് പറഞ്ഞപ്പോൾ കൂടുതൽ അറിയണമെന്ന് തോന്നി.

റിച്ചാർഡ് ബ്രാൻസൺ വിർജിൻ ഗ്രൂപ്പ് എന്ന വലിയ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ വ്യവസായിയും നിക്ഷേപകനും എഴുത്തുകാരനുമാണ്. വിർജിൻ ഗ്രൂപ്പ് വിവിധ മേഖലയിൽ  പ്രവർത്തിക്കുന്ന നാനൂറിലധികം കമ്പനികൾ  അടങ്ങുന്ന ഒരു ബൃഹത് സ്ഥാപനമാണ്. ബഹിരാകാശത്തേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന പദ്ധതി  ആവിഷ്കരിച്ചിരിക്കുന്നത് അദ്ദേഹമാണ്.
അദ്ദേഹത്തിൻറെ ആത്മകഥയാണ്
'ലൂസിങ് മൈ വിർജിനിറ്റി' . സംരംഭകനാകാൻ ആഗ്രഹിക്കുന്ന, വ്യവസായി ആകാൻ ആഗ്രഹിക്കുന്ന, ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന എന്റെ സുഹൃത്തുക്കളോട്, അനുജൻമാരോട് എനിക്ക് പറയാനുള്ളത് ഉള്ളത് ഒരിക്കലെങ്കിലും ഈ പുസ്തകം വായിക്കുക ...
Previous Post Next Post