മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്നവർ ഒന്ന് ശ്രദ്ധിക്കുക. നമ്മളിൽ 90% പേരും ഒരു ദിവസത്തിന്റെ പകുതിയിലധികം സമയവും ടൂവീലറിർ യാത്ര ചെയ്യുന്നവരാണ്. ടൂവീലർ യാത്ര കാർയാത്ര അപേക്ഷിച്ച് അപകട സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മതിയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതാണ്. ഒട്ടുമിക്ക കമ്പനികളും നൽകുന്നുണ്ടെങ്കിലും ചിലപ്പോൾ അത് പോരാതെ വരും
ഒരു വാഹനത്തിൻറെ പൂർണ്ണമായ ഇൻഷുറൻസിന് മൂന്നു ഭാഗങ്ങളുണ്ട്
1. ഔൺ ഡാമേജ് ( ഇത് നമ്മുടെ വാഹനത്തിൻറെ പരരക്ഷക്കായി എടുക്കുന്നതാണ്
2. തേഡ് പാർട്ടി (ഇത് നമ്മുടെ വാഹനം മൂലം മറ്റൊരാൾക്ക് ജീവനോ സ്വത്തിനോ അപകടമുണ്ടായാൽ പരിരക്ഷ ലഭിക്കുന്നതിനുവേണ്ടിയാണ്)
3. പേഴ്സണൽ ആക്സിഡൻറ് ഇൻഷുറൻസ് ഫോർ ഡ്രൈവർ ഓണർ (ഇത് വാഹനം ഓടിക്കുന്ന ആൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ 15 ലക്ഷം രൂപയുടെ യുടെ പരിരക്ഷ ലഭിക്കുന്നു. ) 275+ GST മാത്രം അടച്ചാൽ മതി
വാഹനം നിരത്തിലിറക്കണമെങ്കിൽ തേഡ് പാർട്ടി ഇൻഷുറൻസെങ്കിലും വേണം. പക്ഷേ മേൽപ്പറഞ്ഞ മേഖലകളിൾ വർക്ക് ചെയ്യുന്നവരും ടൂവീലർ സ്ഥിരമായി ഉപയോഗിക്കുന്നവരും മൂന്നാമത്തെ പോളിസിയും എടുക്കുന്നത് വളരെ നന്നായിരിക്കും.
ഇതുകൂടാതെ ദിവസം ഒരു രൂപ ചിലവിൽ കിട്ടുന്ന മറ്റു രണ്ടു ഇൻഷുറൻസുകൾ കൂടിയുണ്ട്
1.PMSBY- വർഷം 12 രൂപയ്ക്ക് ആക്സിഡൻറ് ഡെത്ത്, ഡിസബിലിറ്റി പരിരക്ഷ ലഭിക്കുന്നു
2.PMJJBY-വർഷം 333 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
ഈ രണ്ടു പദ്ധതികളും നിങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ രണ്ട് ആപ്ലിക്കേഷൻ ഫോമുകൾ പൂരിപ്പിച്ചു കൊടുത്തു കഴിഞ്ഞാൽ എല്ലാ വർഷവും കൃത്യമായി അക്കൗണ്ടിൽ നിന്നും ക്യാഷ് എടുത്ത് തനിയെ പുതുക്കപ്പെടുന്നതാണ്
NB: അഞ്ചുവർഷം ഒരുമിച്ച് ഇൻഷുറൻസ് അടച്ചിട്ടുള്ള ഉള്ള വാഹനം ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും ഇവയ്ക്ക് പോളിസി പ്രകാരം ഒരു വർഷം മാത്രമാണ് ഫുൾ കവറേജ് ലഭിക്കുന്നത്( അതായത് തുടക്കത്തിൽ പറഞ്ഞ മൂന്ന് ഇൻഷുറൻസ് പോളിസികളും )അതിനുശേഷം പിന്നീടുള്ള നാലു വർഷവും തേഡ് പാർട്ടി മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് നിർബന്ധമായും പേഴ്സണൽ ആക്സിഡൻറ് ഡ്രൈവർ ഓണർ പോളിസി 275+GST അടച്ച് പുതുക്കി വാങ്ങേണ്ടതാണ്. നമുക്ക് ഒന്നോ അതിലധികമോ വാഹനങ്ങൾ ഉണ്ടെങ്കിലും ഈ പോളിസി ഒന്ന് മതിയാകും
ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരാം. കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ഉണ്ടെങ്കിൽ പങ്കു വെക്കുക
https://m.facebook.com/photo.php?fbid=3086601854750463&id=100002020374541&set=a.107911199286225&source=48&ref=bookmarks