സ്ത്രീ സുരക്ഷ- ഐ ടി കമ്പനികളിൽ

2010-ൽ ആണ് ഞാൻ ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നത്. ഞങ്ങൾക്ക് അന്ന് രണ്ട് ഷിഫ്റ്റുകളാണ്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ. രണ്ടാമത്തെ ഷിഫ്റ്റ് രണ്ടു മുതൽ രാത്രി പത്തു വരെ ഇതുകൂടാതെ രാത്രി പത്ത് മുതൽ വെളുപ്പിനെ ആറുവരെയുള്ള ഒരു ഷിഫ്റ്റ് കൂടെയുണ്ട് ഞങ്ങളുടെ ഡിപ്പാർട്ട്മെൻറിൽ ആ ഷിഫ്റ്റ് ഇല്ലായിരുന്നു. കൂടുതലും സ്ത്രീകളും പെൺകുട്ടികളും ആണ് ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്നത് . കമ്പനിയിൽ അന്ന് സെക്യൂരിറ്റി നോക്കിയിരുന്നത് പ്രശസ്തമായ ഒരു സെക്യൂരിറ്റി കമ്പനി ആയിരുന്നു കൂടുതലും സേനകളിൽ നിന്നും വിരമിച്ചവർ. നൈറ്റ് ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുന്ന പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി അന്ന് ചെയ്തിരുന്നത് ഡ്രൈവറോടൊപ്പം ഒരു സെക്യൂരിറ്റി ഗാർഡിനെ അയക്കാറുണ്ടായിരുന്നു.വാഹനത്തിൽ കയറുന്നവരുടെ ട്രോപ്പ് ,പിക്കപ്പ് സമയം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു. സ്ത്രീ സുരക്ഷയിൽ കമ്പനിയുടെ ഈ പ്രവൃത്തികൾ എത്ര മഹത്തായ കാര്യമായിരുന്നുവെന്ന് മനസിലാക്കുന്നു.
Previous Post Next Post