സഖാവ് ഓമനകുട്ടനും മകളും .....

സഖാവ് ഓമനകുട്ടനും മകളും
ഇന്നത്തെ പ്രധാന പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വാർത്തയാണ്. മകൾക്ക് മെഡിക്കൽ  എൻട്രൻസിന് ഉയർന്ന റാങ്ക് കിട്ടിയതാണ് വാർത്ത.

ഞാൻ ഈ വാർത്തയെ കാണുന്നത് അത് മറ്റൊരു കോണിൽ നിന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ നന്മയും തിന്മയും ചൂണ്ടിക്കാണിക്കാൻ ഏറ്റവും വലിയ ഉദാഹരണമാണ് സഖാവ് ഓമനക്കുട്ടൻ

കേരളത്തിലുണ്ടായ കഴിഞ്ഞ പ്രളയത്തിൽ ദുരിതാശ്വാസക്യാമ്പിൽ സാധനങ്ങളുമായി വന്ന ഓട്ടോറിക്ഷയ്ക്ക് കൂലി കൊടുക്കാൻ  70 രൂപ ക്യാമ്പിലെ അന്തേവാസികളിൽ പലരിൽനിന്നായി  പിരിവെടുത്തു. ഇത് രാഷ്ട്രീയ എതിരാളികൾ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. വാർത്ത വൈറലായി മുഖ്യധാരാ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു അധികാരികൾ അന്വേഷണം നടത്തുകയുണ്ടായി ഓമനക്കുട്ടനെ എല്ലാവരും പഴിചാരി ഒരു ദിവസം കൊണ്ട് ആ മനുഷ്യൻ സമൂഹത്തിൻറെ മുന്നിൽ കുറ്റക്കാരനായി. തുടരന്വേഷണത്തിൽ സ.ഓമനക്കുട്ടൻ സ്വന്തമായി ബംഗ്ലാവുകളോ അന്തർസംസ്ഥാന വ്യവസായങ്ങളോ ഉള്ള ആളല്ലെന്നും വെറും സാധാരണക്കാരനായ തൊഴിൽ ചെയ്ത് ജീവിക്കുന്ന രാഷ്ട്രീയപ്രവർത്തകനാണെന്നും , ക്യാമ്പിലെ പരാധീനതകൾ മാറ്റാൻ വേണ്ടിയിട്ടാണ് പിരിവെടുത്തതെന്നും മനസ്സിലായി . തുടർന്ന് അധികാരികൾ ഓമനക്കുട്ടനോട്  ഖേദം പ്രകടിപ്പിച്ചു.ഈ സംഭവങ്ങൾക്ക് ശേഷം സ.ഓമനക്കുട്ടനെ അനുകൂലിക്കുന്നവരും ക്യാമ്പിലെ അന്തേവാസികളും ഓമനക്കുട്ടൻ അവർക്ക് വേണ്ടിയിട്ടാണ് പിരിവെടുത്തതെന്നും അയാളുടെ സൽപ്രവർത്തികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു .

 ഇന്ന് മകൾ ഉന്നത വിജയം നേടിയപ്പോൾ ജനങ്ങൾ ഇതോർത്തെടുക്കുകയും ഒരു സാധാരണ വാർത്ത കേരളം മുഴുവൻ അറിയുന്ന തരത്തിലേക്ക് എത്തുകയും ചെയ്തു. മുൻപ്  70 രൂപയുടെ പേരിൽ അപമാനിതനായ വ്യക്തി ഇന്ന് കേരളം മുഴുവൻ അറിയപ്പെടുന്ന നന്മയുളള രാഷ്ട്രീയ പ്രവർത്തകനാണ്, ഭാവി ഡോക്ടറുടെ അച്ഛനാണ്


ഒരു ടെക്നോളജിയിണേലും വസ്തുവാണേലും അത് ഉപയോഗിക്കുന്നവരുടെ മനസ്സ് പോലിരിക്കും അതിലെ നന്മയും തിന്മയും

ചിത്രത്തിന് കടപ്പാട്
Previous Post Next Post